---
title: "വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനെതിരെ"
english_title: "Against total privatization of power sector"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75889/Against total privatization of power sector"
published_at: "2022-10-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63539d18d82f8_.jpg"
keywords: []
---

# വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനെതിരെ

> **Lead Summary:** കൂട്ടാലിട:വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതും സാധാരണക്കാർക്കും കർഷകർക്കും മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്നതുമായ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 നെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&amp;എഞ്ചിനിയെഴ്സ് ബാലുശ്ശേരി ഡിവിഷനിലെ കൂട്ടാലിട സെക്ഷൻ തല ജനസഭ സംഘടിപ്പിച്ചു.കോട്ടൂർഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷൈനിന്റെ അധ്യക്ഷതയില്‍ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു.സി.പി.ഐ.(എം)അവിടനല്ലൂര്‍ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. ഷാജു, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ചന്ദ്രൻ, സി.ഐ.ടി.യു. കോഡിനേഷൻ സെക്രട്ടറി പി.വിജയൻ, സി.പി.ഐ. മണ്ഡലം അസിസറ്റന്‍റ് സെക്രടറി മുരളി, ഐഎന്‍ടിയുസി കോട്ടൂർ മണ്ഡലം പ്രസിഡന്റ് കെ.എം.ശശി, ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു. ബാലുശ്ശേരി ഏരിയ ജോയന്‍റ് സെക്രട്ടറി നൗഫൽ കണ്ണാടി പൊയിൽ ചടങ്ങിൽ സംസാരിച്ചു.യോഗത്തിൽ വിഷയാവതരണം കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.പുഷ്പൻ അവതരിപ്പിച്ചു.

## Article Content

കൂട്ടാലിട:വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതും സാധാരണക്കാർക്കും കർഷകർക്കും മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്നതുമായ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 നെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&amp;എഞ്ചിനിയെഴ്സ് ബാലുശ്ശേരി ഡിവിഷനിലെ കൂട്ടാലിട സെക്ഷൻ തല ജനസഭ സംഘടിപ്പിച്ചു.കോട്ടൂർഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷൈനിന്റെ അധ്യക്ഷതയില്‍ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു.സി.പി.ഐ.(എം)അവിടനല്ലൂര്‍ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. ഷാജു, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ചന്ദ്രൻ, സി.ഐ.ടി.യു. കോഡിനേഷൻ സെക്രട്ടറി പി.വിജയൻ, സി.പി.ഐ. മണ്ഡലം അസിസറ്റന്‍റ് സെക്രടറി മുരളി, ഐഎന്‍ടിയുസി കോട്ടൂർ മണ്ഡലം പ്രസിഡന്റ് കെ.എം.ശശി, ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സി.ഐ.ടി.യു. ബാലുശ്ശേരി ഏരിയ ജോയന്‍റ് സെക്രട്ടറി നൗഫൽ കണ്ണാടി പൊയിൽ ചടങ്ങിൽ സംസാരിച്ചു.യോഗത്തിൽ വിഷയാവതരണം കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.പുഷ്പൻ അവതരിപ്പിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ സി.വിജിഷ സ്വാഗതവും കെ.എസ്.ഇ.ബി. വർക്കേഴ്സ് ബാലുശ്ശേരി ഡിവിഷൻ ജോയന്‍റ് സെക്രട്ടറി സജിമോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75889/Against total privatization of power sector)